രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, (സിഎസ്എസ്) എംഎഫ്എ (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) രണ്ടാം സെമസ്റ്റര്‍ എംഎല്‍ഐസി (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്)പരീക്ഷകള്‍ക്ക് 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ ബി വോക് (പുതിയ സ്‌കീം-2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ നടക്കും.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസും, തൃശൂര്‍ മിസാറ്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സിന്റെ കാലാവധി. താല്പര്യമുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 8848234036, 8891391580 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.